Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Sahitya Akademi Award

കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം എ​ൻ. പ്ര​ഭാ​ക​ര​ന്; നേ​ട്ടം 'മാ​യ​മ​നു​ഷ്യ​ർ' എ​ന്ന നോ​വ​ലി​ലൂ​ടെ

ന്യൂ​ഡ​ൽ​ഹി: 2025-ലെ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ എ​ൻ. പ്ര​ഭാ​ക​ര​ന്. 'മാ​യ​മ​നു​ഷ്യ​ർ' എ​ന്ന നോ​വ​ലാ​ണ് മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. അ​ന്തി​മ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്ന പ​ത്തോ​ളം മി​ക​ച്ച കൃ​തി​ക​ളെ പി​ന്ത​ള്ളി​യാ​ണ് ഭൂ​രി​പ​ക്ഷാ​ഭി​പ്രാ​യ​പ്ര​കാ​രം ഈ ​നോ​വ​ൽ അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യ​ത്.

ഷീ​ല ടോ​മി​യു​ടെ 'ആ ​ന​ദി​യോ​ട് പേ​ര് ചോ​ദി​ക്ക​രു​ത്', ബെ​ന്യാ​മി​ന്‍റെ 'നി​ശ​ബ്ദ സ​ഞ്ചാ​ര​ങ്ങ​ൾ', വി​ജ​യ​ല​ക്ഷ്മി​യു​ടെ 'ത​മി​ഴ്പ്പാ​വ' തു​ട​ങ്ങി മ​ല​യാ​ള​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ൾ അ​ന്തി​മ പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ണ്ടാ​യി​രു​ന്നു. ഇ​വ​യി​ൽ നി​ന്നാ​ണ് എ​ൻ. പ്ര​ഭാ​ക​ര​ന്‍റെ കൃ​തി​യാ​യ 'മാ​യ​മ​നു​ഷ്യ​ർ' പു​ര​സ്കാ​ര​ത്തി​നാ​യി അ​ക്കാ​ദ​മി ജൂ​റി തി​ര​ഞ്ഞെ​ടു​ത്ത​ത്.

മ​ല​യാ​ള നോ​വ​ൽ സാ​ഹി​ത്യ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കും മൗ​ലി​ക​മാ​യ ര​ച​നാ​ശൈ​ലി​ക്കും ല​ഭി​ച്ച അം​ഗീ​കാ​ര​മാ​ണ് ഈ ​പു​ര​സ്കാ​രം. ഒ​രു ല​ക്ഷം രൂ​പ​യും ശി​ൽ​പ​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. മാ​ർ​ച്ച് 31ന് ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഡോ. ​എ. എം. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ഡോ. ​കെ. ജ‍‍​യ​കു​മാ​ർ, ഡോ. ​പ​ദ്മ​നാ​ഭ​ൻ കാ​വു​ന്പാ​യി എ​ന്നി​വ​ർ ചേ​രു​ന്ന​താ​യി​രു​ന്നു മ​ല​യാ​ളം ജൂ​റി.

Latest News

Corehub Up